Breaking News

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

വര്‍ക്കല: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിന്‍.രാജ് നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് വൈസ് പ്രസിഡന്റ് അപര്‍ണ സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കല ബ്ലോക്ക് പ്രസിഡണ്ട് എസ് ഷാഹിന്‍ സ്വാഗതം ആശംസിച്ചു. ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് ട്രഷറര്‍ മനുരാജ്.ആര്‍, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വാജിദ് വാഹിദ്, റെജുമോന്‍.ആര്‍, ബാദിഷ ഷാജി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മിഥുന്‍ ചന്ദ്ര, അക്ഷയ്, ശാലിനി രഞ്ജിത്ത്, സുകന്യ, അഖില്‍ ഒറ്റൂര്‍, സൂരജ് ബസു, മുഹമ്മദ്, ഈസ ആര്‍, ശബരി, ആഷിഖ്, സവിന്‍ രാജ്, നാസിമുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിന്‍ഹാജ്.എസ് കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *