
വര്‍ക്കല: വര്‍ക്കല ശ്രീനിവാസപുരം സ്വദേശിയായ കോവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഗോപകുമാര്‍, ഷേണായി എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് സെക്രട്ടറി ലെനിന്‍ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ് ആര്‍, ജില്ലാ കമ്മിറ്റി അംഗം റിയാസ് വഹാബ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിമല്‍ മിത്ര, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, പ്രവര്‍ത്തകരായ ലെന്‍ജിത്ത് ലെനിന്‍, റോജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് സംസ്‌കരിച്ചത്.