Breaking News

ദുഷ്യന്ത് ചൗട്ടാലക്കെതിരെ കോണ്‍ഗ്രസ്; ജാമിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച് കര്‍ഷകര്‍

ദുഷ്യന്ത് ചൗട്ടാല

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലക്കെതിരെ കോണ്‍ഗ്രസ്. ദുഷ്യന്ത് ചൗട്ടാല ബി.ജെ.പി കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം അതിന് തയാറല്ലായെങ്കില്‍ ജെ.ജെ.പി എം.എല്‍.എമാര്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യം മാനിച്ച് ബിജെപി സഖ്യം അവസാനിപ്പിക്കാന്‍ ദുഷ്യന്ത് ചൗട്ടാല തയാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്.
അതേസമയം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരമുഖത്തെത്തിയ ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കര്‍ഷകര്‍ തിരിച്ചയച്ചു. ജാമിയ സര്‍വകലാശാലയിലെ 5 പെണ്‍കുട്ടികളാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇവരോട് മടങ്ങിപ്പോകാന്‍ കര്‍ഷക സമരക്കാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇത് ചെറിയ വാക്കേറ്റത്തിന് കാരണമായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഒഴിവാക്കാനാണ് ഇവരെ തിരിച്ചയച്ചതെന്ന് കര്‍ഷകര്‍ വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *