Breaking News

കനത്ത മഴയില്‍ നാവായിക്കുളത്ത് ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീട് തകര്‍ന്നുവീണു

നാവായിക്കുളം: കനത്ത മഴയില്‍ നാവായിക്കുളത്ത് ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീട് തകര്‍ന്നുവീണു. നാവായിക്കുളം കോട്ടറക്കോണം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ശ്രീധരന്റെ വീടാണ് ശക്തമായ മഴയെത്തുടര്‍ന്ന് തകര്‍ന്ന് വീണത്.
ശനിയാഴ്ച വെളുപ്പിനായാരുന്നു സംഭവം. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീധരന്റെ മകന്റെ ഭാര്യാപിതാവായ സുരേന്ദ്രന്(58) തലയ്ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന ശ്രീധരന്റെ ദേഹത്തുകൂടി വീടിന്റെ മേല്‍ക്കൂരയും ഓടും തലയില്‍ വീണ് തലയ്ക്ക് പൊട്ടലും സംഭവിച്ചു.

ശ്രീധരന്റെ തലയിലെ മുറിവിന് ആറ് തുന്നിക്കെട്ടുകള്‍ ഉണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരന്റെ മരുമകള്‍ അശ്വതിക്കും മകന്‍ 12 വയസുള്ള അശ്വിനും നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വാര്‍ഡ് മെമ്പറും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. ഇവരെ ബന്ധു വീട്ടിലേക്ക് മാറ്റി. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടെയായിരുന്നു അപകടംഉണ്ടായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *