Breaking News

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ.

ആറ്റിങ്ങൽ: “ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന.” എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ജനുവരി 20 ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ആറ്റിങ്ങൽ മൂന്ന്മുക്കിൽ നിന്നും ആരംഭിച്ച ജാഥ ടോൾമുക്കിൽ സമാപിച്ചു. കാൽനട പ്രചാരജാഥയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.എ വിനീഷ് നിർവ്വഹിച്ചു. കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിതിൻ സ്വാഗതം ആശംസിച്ചു. അജീഷ് ജാഥാ ക്യാപ്റ്റനും അരുൺ ജാഥാ മാനേജരും കാർത്തിക വൈസ് ക്യാപ്റ്റനുമായിട്ടുള്ള ജാഥയിൽ നിരവധി യുവതി യുവാക്കൾ അണിനിരന്നു.

കാൽനട പ്രചരണ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. ടോൾമുക്കിൽ നടന്ന സമാപനയോഗം ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ മുൻ വൈസ് പ്രസിഡൻറ് ആർ.എസ് അനുപ് ഉദ്ഘാടനം ചെയ്തു. രവിശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കിരൺ സ്വാഗതം ആശംസിച്ചു.ജില്ലാ കമ്മിറ്റി അംഗം അനസ്,ബ്ലോക്ക് സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്,മേഖലാ സെക്രട്ടറി അഖിൽ,സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം. മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ്സ്,അജിൻ പ്രഭ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *