

ആറ്റിങ്ങൽ: നഗരൂർ കൊടുവഴന്നൂർ പന്തുവിളയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. പന്തുവിളയിൽ ഏകദേശം നാലു മാസക്കാലമായി വാടകയ്ക്ക് താമസിക്കുന്ന ചിറയിൻകീഴ് സ്വദേശി രാഹുൽ രാജ്(28) ആണ് ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ അബദ്ദത്തിൽ കിണറ്റിൽ വീണു പോയത്.
വെൽഡിങ് ജോലിക്ക് പോകുന്ന രാഹുൽരാജ് സുഹൃത്തും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ വീടിൻറെ പിന്നാമ്പുറത്ത് ഉപയോഗിക്കാതെ കിടക്കുന്ന ആളോടി ഇല്ലാത്ത പൊട്ടക്കിണറ്റിലാണ് രാഹുൽ രാജ് വീണത്. സുഹൃത്തുക്കൾ കിണറ്റിൽ നിന്നും രാഹുലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. അപ്പോഴേക്കും യുവാവ് കിണറ്റിനുള്ളിൽ വീണിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു.
കാടുപിടിച്ചു കിടന്ന പൊട്ടക്കിണർ ആയതിനാൽ രക്ഷാ പ്രവർത്തനം വളരെ ശ്രമകരമായിരുന്നു. കിണറ്റിൽ വീണ യുവാവിനെ വളരെ പണിപ്പെട്ട് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.


