Breaking News

ആറ്റിങ്ങലിൽ വമ്പിച്ച വിലക്കുറവിൽ ദീപാവലി പടക്ക ഉൽപ്പന്നങ്ങൾ

ആറ്റിങ്ങൽ: ദീപാവലി മഹോത്സവത്തോടനുബന്ധിച്ച്ആറ്റിങ്ങൽ നാലുമുക്ക് ജംഗ്ഷന് സമീപമുള്ള പോലീസ് കൺസ്യൂമർ സൊസൈറ്റിയിൽ നിന്നും വമ്പിച്ച വിലക്കുറവിൽ ദീപാവലി പടക്ക ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സഹകരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ദീപാവലി പടക്ക വിൽപ്പനശാല .

3500 രൂപ വിലയുള്ള 50 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 1000/- രൂപയ്ക്കും, 1500/- രൂപ വിലയുള്ള 35 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 500/- രൂപയ്ക്കും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

എല്ലാവിധത്തിലുള്ള ദീപാവലി പടക്ക ഉത്പന്നങ്ങളും ജീവനക്കാർക്ക് ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ അതേ നിരക്കിൽ പൊതുജനങ്ങൾക്കും ലഭിക്കുന്നതാണ്
തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സ്റ്റോറിന്റെ അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *