Breaking News

ആറ്റിങ്ങലിൽ ജില്ലാതല ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാതല ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാർവതിപുരം ഗ്രാമം ലിറ്റിൽ ബീസ് സ്കൂൾ ഹാളിൽ നടന്ന മത്സരം ഒ.എസ്.അംബിക എം.എൽ.എ ഉൽഘാടനം ചെയ്തു. നെഹ്റു സംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ കൊളാഷ് സുരേഷ്, ലിറ്റിൽ ബീസ് സ്കൂൾ ഡയറക്ടർ സുരേഷ് കുമാർ, നെഹ്റു സംസ്കാരിക വേദി സെക്രട്ടറി സജിൻ തുടങ്ങിയവർ സംസാരിച്ചു. മത്സരാർത്ഥികൾ ക്കുള്ള സർട്ടിഫിക്കറ്റുകൾ നഗരസഭ കൗൺസിലർ പി.ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *