

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്ക് കീഴിൽ പതിറ്റാണ്ടുകളായി പണിയെടുത്ത് വരുന്ന ജീവനക്കാർക്ക് കാലോചിതമായിട്ടുള്ള ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എംപ്ലോയിസ് യൂണിയൻ സിഐടിയുവിൻറെ നേതൃത്വത്തിൽ കളക്ടർ അനുകുമാരിയെ സന്ദർശിച്ച് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ബി സത്യന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു . സംസ്ഥാന ട്രഷറർ ബി സുരേഷ് കുമാർ ജില്ലാ സെക്രട്ടറി വി ആർ ജയചന്ദ്രൻ പ്രസിഡൻറ്, എം രാജേന്ദ്രൻ, മറ്റ് ഭാരവാഹികളായ എ രമ, സൂര്യ ജെഎസ്, ദർശന എം ആർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു .ശമ്പള വർദ്ധനവും തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ആലോചിച്ചു അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ സംഘടന നേതാക്കൾക്ക് ഉറപ്പു നൽകി.




