Breaking News

പട്ടികജാതി-പട്ടികവര്‍ഗ പദ്ധതികളുടെ ജില്ലാതല അവലോകനം ബുധനാഴ്ച; മന്ത്രി ഒ.ആര്‍ കേളു നേതൃത്വം നല്‍കും

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളുടെ ജില്ലാ തല അവലോകനം ബുധനാഴ്ച നടക്കും. പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് ചേരുന്ന യോഗത്തില്‍ എം.എല്‍.എമാരും പങ്കെടുക്കും. ജില്ലയുടെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ മൊത്തം വകയിരുത്തല്‍, ചെലവഴിക്കല്‍, ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും എന്നീ വിഷയങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജില്ല കളക്ടര്‍ അനുകുമാരി , വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, എം.ആര്‍.എസ്., ഐടിഐ-കള്‍, പി.ഇ.ടി.സി. എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *