
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ലെന്ന് കെ.സുധാകരന്‍ എംപി. മറ്റു മണ്ഡലങ്ങളില്‍ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്ഭുതങ്ങള്‍ ഉണ്ടായേനെ. ജനറല്‍ സെക്രട്ടറി സി.രഘുനാഥിനെ ഡി.സി.സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തീരുമാനം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചെന്നും സുധാകരന്‍ പറഞ്ഞു. ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.