
വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് പിന്നാലെ കിണർ വൃത്തിയാക്കി നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് ആട്ടുടമയെ ആക്രമിച്ച കേസിൽ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53) യെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അയിരൂർ വില്ലിക്കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഏതാനും ദിവസം മുൻപ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആട് രാജശേഖരൻ പിള്ളയുടെ കിണറ്റിൽ വീണിരുന്നു. തുടർന്ന് ആടിനെ പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
തുടർന്ന് രാജേന്ദ്രനെ വഴിയിൽ തടഞ്ഞുനിർത്തിയ പ്രതി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിലേക്ക് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രാജേന്ദ്രൻ ഒഴിഞ്ഞുമാറിയതിനാൽ തോളിനോടു ചേർന്ന മുതുകിലും വാരിയെല്ലിന് സമീപവും പരിക്കേറ്റു. പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ അയിരൂർ പൊലീസ് രാജശേഖരൻ പിള്ളയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

