
തിരുവനന്തപുരം: കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന അതിമാരകമായ ഇന്ത്യന്‍ വകഭേദം കൂടുതല്‍ കോട്ടയം ജില്ലയില്‍. അതിതീവ്ര വ്യാപന ശേഷിയുള്ള ഇത്തരം വൈറസുകളുടെ സാന്നിധ്യം പത്തനംതിട്ട ജില്ലയൊഴികെയുള്ള 13 ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 19.05 ശതമാനവും കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ്.
മാര്‍ച്ച് മാസത്തിലാണ് കേരളത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തിയത്. ഫെബ്രുവരിയില്‍ ലണ്ടന്‍ വകഭേദം കണ്ടെത്തിയിരുന്നു. വളരെ വലിയ വ്യാപനമാണ് ഇന്ത്യന്‍ വകഭേദമായ കൊറോണ വൈറസിനുള്ളത്. ഫെബ്രുവരിയില്‍ 3.8 ശതമാനം കോവിഡ് രോഗികളില്‍ കണ്ടെത്തിയ ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ 40 ശതമാനമായി ഉയര്‍ന്നതില്‍നിന്ന് ഇതിന്റെ വ്യാപന തീവ്രത വളരെ വലുതാണെന്ന് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനമൊട്ടാകെ ആശങ്കയുളവാക്കുന്നതാണ്.
ലണ്ടന്‍ വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്(75%). ദക്ഷിണാഫ്രിക്കന്‍ വകഭേദം കൂടുതലുള്ളത് പാലക്കാടും(21.43%) ആണ്. കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകളാണു ബാധിച്ചതെന്നു പഠന റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 30% പേരില്‍ ലണ്ടനിലെ വൈറസ് വകഭേദം ബാധിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശക്തിയെ പോലും മറികടക്കുന്ന മഹാരാഷ്ട്രയിലെ ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് 7% പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 2% പേരിലും കണ്ടെത്തി.