

വര്‍ക്കല: ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല ബ്ലോക്ക് പരിധിയില്‍ വരുന്ന വിവിധ പൊതുസ്ഥാപനങ്ങള്‍ ശുചീകരിച്ചു. കേരളത്തില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 16 ന് അവസാനിച്ച സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 ശതമാനം ഉദ്യോഗസ്ഥരും പൊതുജനങ്ങളും എത്തിച്ചേരുന്നത് കണക്കിലെടുത്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ക്കല ഡി.വൈ.എസ്.പി ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ശുചീകരണ പ്രവര്‍ത്തിയിലൂടെ അഡ്വ.വി.ജോയി എം.എല്‍.എ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡി.വൈ.എഫ.ഐ യും വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെസ്റ്റ് കണ്ട്രോള്‍ സാനിടൈസിംഗ് സ്ഥാപനമായ പ്രീമോര്‍ഡിയലും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ക്കല ഡി വൈ എസ് പി ബാബുകുട്ടന്‍, എസ്.എച്ച്.ഒ ദ്വിജേഷ്, ഡി.വൈ.എഫ.ഐ വര്‍ക്കല ബ്ലോക്ക് സെക്രട്ടറി ലെനിന്‍ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ് ആര്‍, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിമല്‍ മിത്ര, വെട്ടൂര്‍ മേഖലാ സെക്രട്ടറി അഹറാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.