Breaking News

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അസുഖം കാരണം ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത.് ഇതേതുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസയിയിലെത്തി ചോദ്യംചെയ്തത്.
കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടുവെന്നാണ് ലഭിക്കുന്ന വിവരം. നാളെ വീണ്ടും സ്പീക്കറെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ഡോളര്‍ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറെ ചോദ്യംചെയ്തത്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ഇതിന് മുമ്പ് 3 തവണ ചോദ്യംചെയ്യലിനായി സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *