
കൊച്ചി: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് ജാമ്യം. അറസ്റ്റ് ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് സാധിക്കാത്തതിനാല്‍ കോടതി ശിവശങ്കറിന് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍, മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ വിദേശകണ്ണിയായ റബിന്‍സ് കെ.ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികള്‍ക്കും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിന്റെ മറുപടി ലഭിച്ചശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഇതിന് മൂന്ന് മാസം കൂടി എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.