

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ”മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് എ.സി.മൊയ്തീന്‍. അദ്ദേഹത്തെ സംശയമുനയില്‍ നിര്‍ത്താനാണ് ഇഡിയുടെ ശ്രമം. ഇഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ പരിശോധന”-എം.വി.ഗോവിന്ദന്‍ പറഞ്ഞു.



