Breaking News

പുന്നപ്രയില്‍ കോവിഡ് രോഗിയെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു

ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യം

ആലപ്പുഴ: പുന്നപ്രയില്‍ കോവിഡ് രോഗിയെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവിനെയാണ് ബൈക്കിലിരുത്തി ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന് കടുത്ത നെഞ്ചുവേദന വരികയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ അവിടെ താമസിച്ചിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
എന്നാല്‍, ആംബുലന്‍സ് എത്താന്‍ വൈകുമെന്നും വേറെന്തെങ്കിലും മാര്‍ഗം വഴി ആശുപത്രിയില്‍ എത്തിക്കുന്നതാകും നല്ലതെന്ന് അറിയിച്ചതായും തുടര്‍ന്ന് യുവാവിന്റെ ദയനീയാവസ്ഥ കണ്ട് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും യുവാവിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരം. പി.പി.ഇ കിറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ നടുവിലിരുത്തിയാണ് യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അതേസമയം, ബൈക്കില്‍ കോവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയെന്ന് ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടര്‍ വ്യക്തമാക്കി. പുന്നപ്ര സെന്ററിലെ വോളണ്ടിയേഴ്‌സ് അറിയിച്ചില്ലെന്നും അലക്‌സാണ്ടര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *