Breaking News

ഐ.സി.യു ഒഴിവില്ല: പത്തനംതിട്ടയില്‍ കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു

ധനീഷ് കുമാര്‍

പത്തനംതിട്ട: ഐ.സി.യുവില്‍ കിടക്ക ഒഴിവില്ലാതെ വന്നതോടെ പത്തനംതിട്ടയില്‍ കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് ശ്രീധനിയില്‍ എം.കെ.ശശിധരന്റെ മകന്‍ ധനീഷ് കുമാര്‍(38) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് പനിയും ചുമയും അനുഭവപ്പെട്ടതോടെ ധനീഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമുള്ളൂവെന്ന് പറഞ്ഞ് ഇയാളെ ആശുപത്രി അധികൃതര്‍ മടക്കിയയച്ചു. തുടര്‍ന്ന് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
എന്നാല്‍, ഇന്നലെ പുലര്‍ച്ചയോടെ ധനീഷിന് രോഗം മൂര്‍ച്ഛിച്ച് ഓക്‌സിജന്‍ അളവ് 80ന് താഴെയെത്തി. തുടര്‍ന്ന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനും ഉപദേശം ലഭിച്ചു.
സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ വേഗം കൊണ്ടുവന്നാല്‍ ഓക്‌സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു. ആംബുലന്‍സ് വരാന്‍ താമസിക്കുമെന്നതിനാല്‍ വീട്ടുകാര്‍ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *