
ആറ്റിങ്ങൽ:ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ലോക പരിസ്ഥിതി ദിനം ആചരിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും പരിസ്ഥിതി സംരക്ഷണ സന്ദേശത്തെയും ഒരുപോലെ ഉയർത്തിക്കാട്ടിയ പരിപാടി ശ്രദ്ധേയമായി.ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ 37 വിദ്യാർഥികൾക്ക് എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ സമൂഹത്തിന്റെ പുരോഗതിക്ക് കരുത്താകുന്നതാണെന്നും വിദ്യാർഥികൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് മുന്നേറണമെന്നും അവർ ആശംസിച്ചു.

ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ രേഖ ആർ.എസ്., സ്ഥിരംസമിതി അധ്യക്ഷന്മാരായ അനൂപ് ആർ.എസ്., അഡ്വ. വി. സുരേഷ്, ബിനു ജി.എസ്., കൗൺസിലർ രമ്യ, എസ്.എം.സി ചെയർമാൻ രതീഷ് നിരാല, പ്രിൻസിപ്പൽ ഡോ. ഉദയകുമാരി, ഹെഡ്മിസ്ട്രസ് ശ്രീലത, സീനിയർ അധ്യാപകൻ റോയ് ആർ. നാഥ് എന്നിവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനും ഹരിത സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് ടി. നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത പരിപാടി അനുമോദനത്തിന്റെയും പരിസ്ഥിതി ബോധവൽക്കരണത്തിന്റെയും വേദിയായി മാറി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …