Breaking News

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് നിഗമനം

രതീഷ്, രതീഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുന്ന പോലീസ്‌

കോഴിക്കോട്: കണ്ണൂര്‍ പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയായ കൂലോത്ത് രതീഷിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണിതെന്ന വിദഗ്ധരുടെ വിലയിരുത്തലാണ് രതീഷിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചിട്ടുണ്ട്. പ്രതിയുടെ ശ്വാസകോശത്തിന് അമിത രക്തസ്രാവമുണ്ടായിട്ടുണ്ട്. രതീഷിന്റെ മരണത്തിന് തൊട്ടുമുമ്പുവരെ ഇയാളുടെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമാണ് രതീഷ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ നാദാപുരം ചെക്യാട് കായലോട്ട് താഴെ അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *