

ആറ്റിങ്ങൽ: അയിലം-വക്കം റൂട്ടിൽ സർവ്വീസ് നടത്തുന്നKL 01AG 0678 എന്ന ആർ.കെ.വി ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്തതായി പരാതി. ആറ്റിങ്ങൽ അയിലം ഹൈസ്കൂളിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബസ്സിന്റെ ചില്ലാണ് കഴിഞ്ഞദിവസം രാത്രി അടിച്ചു തകർത്തതായി കാട്ടി ബസ് മാനേജ്മെൻറ് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. കുറച്ചുനാളുകളായി ബസ് അയിലം ഹൈസ്കൂളിന് സമീപത്തായാണ് രാത്രി സ്റ്റേ ചെയ്തു വരുന്നത്. ബസ് പാർക്ക് ചെയ്തിരിക്കുന്നതിന് സമീപത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ബസിന്റെ ചില്ല് അടിച്ചു തകർത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നും എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രമേ സംഭവത്തിന് കൂടുതൽ വ്യക്തത വരികയുള്ളൂ എന്നും പോലീസ് പറഞ്ഞു.


