

തിരുവനന്തപുരം: രാജ്യമൊട്ടാകെ പാചക വാതക വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 രൂപയാണ് കുറച്ചത്. ഇതോടെ ചെന്നൈയില്‍ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേസമയം ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.






