Breaking News

സ്ത്രീ ശക്തി വിളിച്ചോതിയ പഥ സഞ്ചലനതോടെ ദുർഗ്ഗാവാഹിനി പ്രശിക്ഷൺ വർഗ്ഗിന് സമാപനം

വെള്ളറട: സ്ത്രീ ശക്തി വിളിച്ചോതിയ പഥ സഞ്ചലനത്തോടെയും കായിക യോഗാ പ്രദർശനത്തോടെയും ദുർഗ്ഗാവാഹിനി സംസ്ഥാന ശൗരി പ്രശിക്ഷൺ വർഗ്ഗിന് സമാപനമായി. നെയ്യാറ്റിൻകര കീഴാറൂർ സരസ്വതി വിദ്യാലയത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി വിഎച്ച്പി ദുർഗാവാഹിനി ശൗരി പ്രശിക്ഷൺ വർഗ് നടന്നത്. സ്വാമി ഹരിഹരാനന്ദ സരസ്വതി യാണ് ശിബിരം ഉദ്ഘാടനംചെയ്തത്.
ഹിന്ദു ധർമത്തെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ശിബിരം 23 ന് വൈകുന്നേരം 5മണിക്ക് നടന്ന സമാപന സമ്മേളന ത്തോടെ അവസാനിച്ചു.വിഎച്ച്പിസംസ്ഥാ ന സെക്രട്ടറി വി.ആർ.രാജശേഖരൻ, ജോയിന്റ് സെകട്ടറി എം.കെ.ദിവാകർ, ദുർഗാവാഹിനി സംസ്ഥാന സംയോജിക റോഷ്നി ലതീപ് എന്നിവർ ശൗരി പ്രശിക്ഷൺ വർഗ്ഗിന് നേതൃത്വം നൽകി.
ഹൈന്ദവ സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികളെയും ഹിന്ദു പെൺകുട്ടികൾ ക്ക്നേരെ ഉയരുന്ന ലൗജിഹാദ് പോലുള്ള ഭീഷണികളെയും നേരിടാൻ ഇത്തരം ശിബിരങ്ങളിലൂടെ കഴിയുമെന്ന് സംസ്ഥാന സംയോജിക റോഷ്നിപറഞ്ഞു. എല്ലാവർഷവും ദുർഗാ വാഹിനിയുടെ നേതൃത്വത്തിൽ ശിബിരം നടക്കുന്നുണ്ട്. ശാരീകമായും മാനസികമായും വലിയ തരത്തിലുള്ള മാറ്റങ്ങൾ ശിബിരത്തിലൂടെ ഉണ്ടായെന്നാണ് ഓരോ ശിക്ഷാർഥിയും അഭിപ്രായപ്പെട്ടത്. 15 മുതൽ 35 വയസ്സു വരെയുള്ള വരാണ് ക്യാമ്പിൽ പങ്കെടുത്തത്.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ത്സാൻസി റാണി നഗറിൽ (തെള്ളുക്കുഴി) നിന്നാരം ഭിച്ച പഥസഞ്ചലനം കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിൽ സമാപിച്ചു. തുടർന്ന് ശിക്ഷാർഥികളുടെ കായിക പ്രദർശനവും യോഗയും നടന്നു. സമാപന സമ്മേളനത്തി ൽ ഡോ. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വാമി ശിവാമൃതാനന്ദപുരി ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണ വും നടത്തി.ഹിന്ദു എന്നത് ഒരു സാംസ്കാ രിക ധാരയാണെന്നും അതിനെ ഒരു മതത്തിൻ്റെ ചട്ടക്കൂടിൽ ഒതുക്കിയത് ബ്രിട്ടീഷ് കാലഘട്ടം മുതലാണെന്നും അദ്ദേ ഹം പറഞ്ഞു. കർമ്മവും ധർമ്മവുമാണ് ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനം.
വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. കാട്ടാളനെപ്പോലും മഹർഷിയാക്കിയ സംസ്കാരമാണ് ഭാരതത്തിൻ്റേതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ നിലനിൽപ്പ് പെൺ കുട്ടികളിലാണ്. രാമജന്മ ഭൂമിയിൽ ക്ഷേത്രമുയർന്നത് പതിനായിര ങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തന ത്തിലൂടെയാണ്. മഥുരയിലും കാശിയിലും ചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ.നാരായണറാവു,ആർ. ഗോപകുമാർ, കെ. ജയകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 200ൽ പരം ശിക്ഷാർ ത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു.ദണ്ഡ, നിയുദ്ധ, യോഗ,യോഗ് ചാപ് തുടങ്ങിയ വിഷയങ്ങ ളും ഗണം തിരിച്ചുള്ള ചർച്ച, ബൗദ്ധിക് തുടങ്ങിയവയും ശിബിരത്തിന്റെ ഭാഗമായി നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *