Breaking News

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ഗംഗ ദമ്പതികളുടെ മകൻ ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ അമ്പാടി കണ്ണൻ (15) ആണ് വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കാണപ്പെട്ടത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അമ്പാടി കണ്ണൻ. ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ പാൻ്റ് ലൂൺ എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് മരണപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *