Breaking News

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ മുഴുവൻ പ്രതികളും പിടിയിൽ: ഒരാൾ 16 കാരൻ

ഷാനി, മനു, കൊല്ലപ്പെട്ട സുനിൽദത്ത്

വർക്കല: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ മുഴുവൻ പ്രതികളും പിടിയിലായി . പ്രതികളിൽ ഒരാൾ 16 കാരനാണ്. കരുനിലക്കോട് സ്വദേശിയായ അഞ്ചുവരമ്പുവിള വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന സുനിൽദത്തിനെ (57) യാണ് സഹോദരീ ഭർത്താവുൾപ്പടെയുള്ള മൂവർസംഘം വെട്ടി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം 50 മീറ്ററോളം ദൂരത്തിൽ പ്രതികൾ നടന്നു പോവുകയും അതിനുശേഷം സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്ന തുമായുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു . ആ സമയം സ്കൂട്ടർ ഓടിച്ചിരുന്നത് 16 കാരനായിരുന്നു എന്നും പോലീസ് പറഞ്ഞു.

കൊലപാതകം നടന്ന വീട്

തിരുവനന്തപുരം വെള്ളൈകടവ് സ്വദേശിയായ കരിമൺകുഴി വീട്ടിൽ രവീന്ദ്രൻ മകൻ ഷാനി (48), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശിയായ മാത്തവിള പുത്തൻവീട്ടിൽ ശിശുപാലൻ മകൻ മനു (36) എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത് . മനുവിനെ സംഭവദിവസം രാത്രി തന്നെ പിടികൂടിയിരുന്നു. പ്രതികളോടൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി 16 കാരനേയും പോലീസ് നിരീക്ഷണത്തി ലാക്കി. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷാനിയെ വെള്ളി യാഴ്ച രാത്രി 8 മണിയോടുകൂടി വട്ടിയൂർഭാഗത്തു നിന്നുമാണ് പിടികൂ ടിയത് . ഇതോടെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും വർക്കല പോലീസിന്റെ പിടിയിലായി.

കൊലപാതകം നടക്കുമ്പോൾ ഉഷാകുമാരി വീടിന് പുറത്തായി രുന്നു വെന്നും ഉച്ചത്തിലുള്ള നിലവിളികേട്ട് ഉഷാകുമാരി ഓടി വീട്ടിലെത്തുമ്പോൾ കാണുന്നത് സഹോദരൻ തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതും, മനു വെട്ടുകത്തിയുമായി നിൽക്കുന്നതുമാ ണ്. കാലിലെ മുറിവിൽ നിന്നും ശക്തിയായി രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും ഉഷാകുമാരി പറഞ്ഞു. തുടർന്നുള്ള പിടിവലിയിലാണ് ഉഷാകുമാരിക്കും തലയ്ക്ക് വെട്ടേറ്റത്.

ആക്രമിച്ച മനുവിനെ ഉഷാകുമാരി ഇതിനുമുമ്പ് ഭർത്താവിനോ ടൊപ്പം കണ്ടിട്ടുണ്ടെന്നും, മനുവിനോടൊപ്പം ഉണ്ടായിരുന്ന ആളിനെ(16 കാരൻ) ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നും ഉഷാകുമാരി പറഞ്ഞു. ആക്രമണത്തിനുശേഷം മൂവരും വെട്ടുകത്തിയുമായി പുറത്തേക്ക് പോവുകയും ചെയ്തതായി ഉഷാകുമാരി ബീക്കൺ ന്യൂസിനോട് പറഞ്ഞു. തുടർന്ന് ഉഷാകുമാരിയാണ് പുറത്തിറങ്ങി നിലവിളിച്ച് മറ്റുള്ളവരെ വിവരം അറിയിച്ചത്.

കൊലപാതകത്തിനു ശേഷം പ്രതികൾ ഏകദേശം 50 മീറ്റർ ദൂരം നടന്നു സ്‌കൂട്ടറിൽ കയറി പോകുന്നത് പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ വ്യക്തമാണ്.

പോലീസ് പിടികൂടിയ മനു ഇതിനുമുമ്പും കൊലപാതക കേസിൽ പ്രതിയാണ് . മനുവിന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2017 ൽ ശംഖുമുഖം പോലീസ് മനുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടന്നുവരവേ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനുകളി ലും ഇയാൾക്കെതിരെ രണ്ടു വധശ്രമ കേസുകൾ നിലവിലുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെ പോലീസിന്റെ സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കൊല്ലപ്പെട്ട സുനിൽദത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *