Breaking News

വര്‍ക്കലയില്‍ നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ

വര്‍ക്കല: വര്‍ക്കലയില്‍ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടന കര്‍മ്മം അഡ്വ.വി.ജോയി എം.എല്‍.എ നാളെ രാവിലെ 10 മണിക്ക് നിര്‍വഹിക്കും. പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ക്കല നഗരസഭാ പരിധിയില്‍ 3 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രമാണ് രഘുനാഥപുരം വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍ നായര്‍ സ്വാഗതം പറയും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി.വി.ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി മന്‍സാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീവിജാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.എം.ബഷീര്‍, അഡ്വ.ആര്‍.അനില്‍കുമാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ.ആശ വിജയന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനില്‍.വി എന്നിവര്‍ ആശംസകളര്‍പ്പിക്കും. നഗരസഭ സെക്രട്ടറി ഡി.വി.സനല്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *