Breaking News

ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു.

ആറ്റിങ്ങൽ: നാലാമത് ഓൾ ഇന്ത്യാ പെങ്കാങ്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഓവറോൾ ചാമ്പ്യന്മാരായി സ്വർണ്ണ മെഡൽ നേടിയ ആറ്റിങ്ങൽ കുന്നുവാരം സ്വദേശികളായ കുട്ടികളെ ഐശ്വര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ആദരിച്ചു. ഓൾ ഇന്ത്യാ പെങ്കാങ്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച ക്ലബ്ബിന്റെ പരിധിയിൽ വരുന്ന നിരഞ്ജന എ.ഡി, ആദി ശങ്കരൻ , നിരഞ്ജന വി.ആർ തുടങ്ങിയവരെയാണ് ക്യാഷ് പ്രൈസും മൊമെന്റോയും നൽകി ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും കുട്ടികളുടെ വീടുകളിലെത്തി ആദരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *