
ശിവഗിരി: മലയാള സാഹിത്യത്തിലെ ഇതിഹാസപുരുഷനും “ബേപ്പൂരിന്റെ സുൽത്താൻ” എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ശിവഗിരി സന്ദർശിച്ചു. ബാല്യകാലം മുതൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ശിവഗിരി സന്ദർശനമെന്ന ആഗ്രഹമാണ് ഇതിലൂടെ സഫലമായതെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ശിവഗിരിയിലെത്തിയ അനീസ് ബഷീറിനെ ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വീകരിച്ചു. അനീസ് ബഷീറിനെ ശിവഗിരിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് സ്വാമി അസംഗാനന്ദഗിരി പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ നിരവധി തവണ ശിവഗിരി സന്ദർശിക്കുകയും തന്റെ പല രചനകളിലും ശിവഗിരിയെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഷീറിന്റെ മകൻ ശിവഗിരിയിലെത്തിയത് ആ ഓർമ്മകളുടെ പുതുക്കലാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനവേളയിൽ സംസാരിച്ച അനീസ് ബഷീർ, ശിവഗിരിയുമായി ബന്ധപ്പെട്ട ബാല്യകാല ഓർമ്മകൾ പങ്കുവെച്ചു. തന്റെ പിതാവിന് ശിവഗിരി മാസികയുടെ മുൻ എഡിറ്ററായിരുന്ന അനീഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും അദ്ദേഹം പതിവായി വീട്ടിൽ സന്ദർശകനായിരുന്നുവെന്നും അനീസ് ബഷീർ പറഞ്ഞു. ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എട്ടാം വയസ്സിൽ തന്നെ കേട്ടിരുന്നതായും അന്നുമുതൽ ശിവഗിരി സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിൽ വളർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വർക്കലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിന്റെ ക്ഷണപ്രകാരമാണ് താൻ എത്തിയത്. ക്ഷണിച്ച അധ്യാപകനെയോ സ്ഥാപനത്തെയോ മുൻപ് പരിചയമില്ലായിരുന്നെങ്കിലും വർക്കലയിലേക്കുള്ള യാത്ര ശിവഗിരി സന്ദർശനത്തിനുള്ള അവസരമായി കണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
“വർക്കലയിലേക്കുള്ള ക്ഷണം ലഭിച്ചപ്പോൾ ഗുരുദേവൻ തന്നെ എന്നെ വിളിക്കുകയാണെന്ന് തോന്നി. ഇന്ന് ശിവഗിരിയിലെത്തി ഗുരുദേവന്റെ പുണ്യസാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു,” അനീസ് ബഷീർ പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി സ്വാമി അസംഗാനന്ദഗിരിക്കൊപ്പം മഹാസമാധി മണ്ഡപം, വൈദിക മഠം, ശാരദാ മഠം എന്നിവയും അനീസ് ബഷീർ സന്ദർശിച്ചു. ശിവഗിരിയുടെ ആത്മീയ അന്തരീക്ഷവും ഗുരുദേവന്റെ സ്മരണകളും അനുഭവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …