Breaking News

ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ദളവാപുരം അങ്കണവാടി സന്ദർശിച്ചു

വർക്കല: സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്‌കുമാർ വർക്കലയിലെ ചെറുന്നിയൂർ ദളവാപുരത്തെ മുപ്പതാം നമ്പർ അംഗണവാടി സന്ദർശിച്ചു. അങ്കണവാടിയും പരിസരവും നിരീക്ഷിച്ച ചെയർപേഴ്‌സൺ എത്രയും വേഗം കാടുമൂടിയ പരിസരം വൃത്തിയാക്കാനും ചുറ്റുമതിൽ കെട്ടാനും വേണ്ട നിർദ്ദേശങ്ങൾ പഞ്ചായത്ത് അധികൃതർക്ക് നൽകി.

കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ആവശ്യമായ കളിക്കോപ്പു കളും മറ്റും ഒരുക്കണമെന്നും കെട്ടിടത്തിനുള്ളിൽ ആവശ്യത്തിന് വെളിച്ചം എത്തിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ചെയ്യണ മെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികലയോട് അദ്ദേഹം നിർദേശിച്ചു.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. മിനി, ദളവാപുരം വാർഡ് മെമ്പർ മനോജ്, വൈസ്പ്രസിഡന്റ് എം.തൻസിൽ തുടങ്ങിയവർ അങ്കണവാടിയിൽ എത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *