Breaking News

ശൈശവ വിവാഹ നിരോധന ക്യാമ്പയിനും പോസ്റ്റർ പ്രകാശനവും

വർക്കല : ശൈശവ വിവാഹ നിരോധന ക്യാമ്പയിൻ ഉദ്ഘാടനവും ബോധവൽക്കരണ പോസ്റ്റർ പ്രദർശനവും വർക്കല മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടന്നു വർക്കല അഡീഷണൽ സി ഡി പി ഓ ജ്യോതിഷ്മതി സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉദ്ഘാടനം കെ എം ലാജി നിർവഹിച്ചു .

ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ ജോബി കൊണ്ടൂർ, സെൻറർ കോഡിനേറ്റർ അനന്തു,സിബി എന്നിവർ ശൈശവ വിവാഹ നിരോധന നിയമവും സംവിധാനങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രത്യേക പഠന ക്ലാസ് നടത്തി.

ബോധവൽക്കരണ പോസ്റ്റർ ചെയർമാൻ കെ എം ലാജി ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിത റാണിക്ക് നൽകി പ്രകാശനം നിർവഹിച്ചു .

ശിശു വികസന വകുപ്പ് ,ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ് ,വർക്കല ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് , ചൈൽഡ് ലൈൻ , വർക്കല നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കലിക എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത് . ഇത് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന കാമ്പയിൻ ആണെന്നും ,
കുട്ടികളുടെ സംരക്ഷണവും , കുട്ടികളുടെ വികാസവും കൂടുതൽ കാര്യക്ഷമമായി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ പരിപാടിക്ക് തുടക്കമിട്ടതെന്ന് കവിത റാണി പറഞ്ഞു .
ശൈശവ വിവാഹം കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് വർക്കലയിൽ ആണുള്ളത് കണക്കിലെടുത്താണ് ഇവിടെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *