Breaking News

ഐ സി ഡി എസ്. നെ അറിയാം”- ഭഷ്യമേളയും പ്രദർശനവും

വർക്കല: ഐ സി ഡി എസിന്റെ നാൽപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വർക്കല അഡീഷണൽ ഐസിഡിഎസ് ലെ വർക്കല കല്ലാഴി എൽ പി സ്കൂളിൽ “ഐ സി ഡി എസ്. നെ അറിയാം” എന്ന പരിപാടിയിൽ ഭാഷ്യമേളയും പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. പ്രദർശനം നഗരസഭ ചെയർമാൻ കെ .എം ലാജി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് നിരവധി സേവന പദ്ധതികൾ വനിത ശിശുക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്നുണ്ട് .പദ്ധതിയുടെ ഗുണങ്ങളും ആനുകൂല്യങ്ങളും ഇതിനകം അനേകം ആളുകളിൽ എത്തിയിട്ടുണ്ട് .ആനുകൂല്യങ്ങൾ ലഭിക്കാത്തതോ സേവനങ്ങളെക്കുറിച്ച് അറിയാത്തതുമായ മുഴുവൻ ആളുകളിലേക്കും പദ്ധതിയുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും എത്തിക്കുക എന്നതാണ് ഈ മേളയുടെ ഉദ്ദേശ്യലക്ഷ്യം. വാർഡ് കൗൺസിലർ ബിന്ദു തിലകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ . സി ഡി പി ഓ ജ്യോതിഷ്മതി സ്വാഗതം പറഞ്ഞു .നഗരസഭയിലെ വിവിധ വാർഡുകളിലെ കൗൺസിലർമാരായ ഡോ :ഇന്ദുലേഖ , രഞ്ജു , സിന്ധുവിജയൻ ,വിജി ,സിന്ധു ,ജിഗീഷ് ,രാഖി ,അനു , എൻ .എൻ .എം ബ്ലോക്ക്കോ -ഓഡിനേറ്റർ ശ്രുതി ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. ICDS സൂപ്പർവൈസർ ശ്രീമതി അനീസ റാണി നന്ദി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *