

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയും സംസ്ഥാന എന്‍.സി.സി വകുപ്പും സംയുക്തമായി ലോക രക്തദാത ദിനം ആചരിച്ചു. ‘രക്തം നല്‍കൂ പ്ലാസ്മ നല്‍കൂ ജീവന് രക്ഷിക്കൂ’ എന്ന സന്ദേശം ഉയര്‍ത്തിയാണ് രക്തദാത ദിനം ആചരിച്ചത്. ഫസ്റ്റ് കേരള എന്‍.സി.സി ബറ്റാലിയന് വര്‍ക്കല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിര്‍വഹിച്ചു.

എന്‍സിസി ബറ്റാലിയന് ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍.ആര് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ വര്‍ക്കല എസ്.എന്‍ കോളേജിലെ എന്‍.സി.സി വിദ്യാര്‍ത്ഥികള്‍ രക്തദാനവും നടത്തി. പ്രസ്തുത ക്യാമ്പില്‍ എക്സ് സര്‍വീസ് ലീഗ് വര്‍ക്കല ടൗണിലെ പ്രസിഡന്റ് ആയ മിസ്റ്റര്‍ ഭാസി ഡി,സെക്രട്ടറി കൃഷ്ണന് ആര്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, ഹോസ്പിറ്റല്‍ ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജ് ശ്യാം ആര്, ഹോസ്പിറ്റല്‍ എച്ച്.ആര്.മാനേജര്‍ വിപിന്‍ രാജ്, ഹോസ്പിറ്റല്‍ പി.ആര്.ഒ ഷിബു എസ്, വിദ്യാ സജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഹോസ്പിറ്റല്‍ ആര്.എം.ഒ ഡോ.കെ.ജോഷി സ്വാഗതവും, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി നന്ദിയും പറഞ്ഞു.
