Breaking News

ചിറയിന്‍കീഴില്‍ പെരുമ്പാമ്പിനെ പിടികൂടി

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ആല്‍ത്തറമൂടിന് സമീപത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടു കൂടി താമരകുളത്തിന് സമീപം മായാംബികയുടെ വീടിനടുത്ത് നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ഒഴിഞ്ഞുകിടന്ന പുരയിടത്തില്‍നിന്നും കോഴിയെ വിഴുങ്ങുകയായിരുന്ന സമയത്താണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *