
വര്‍ക്കല: വേണാട് എക്‌സിപ്രസില്‍നിന്ന് കളഞ്ഞുകിട്ടിയ പണം സ്റ്റേഷന്‍മാസ്റ്ററെ ഏല്‍പിച്ച് യുവാക്കള്‍. വര്‍ക്കല ശ്രീനിവാസപുരം ഗുരുകൃപയില്‍ വിഷ്ണുറാം.ഡി.എസ്, ചെറുകുന്നം ലാസ്‌കാ ഡെയ്‌ലില്‍ അശ്വത്, പാലച്ചിറ ലതാറാമില്‍ രാഹുല്‍ എന്നീ യുവാക്കള്‍ക്കാണ് ഇന്നലെ 6.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട വേണാട് എക്‌സ്പ്രസില്‍നിന്ന് പണം കളഞ്ഞുകിട്ടിയത്. കോട്ടയത്ത് റെയില്‍വേയുടെ ടെസ്റ്റ് എഴുതി വര്‍ക്കലയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. വര്‍ക്കലയില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ പണം വര്‍ക്കല സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പിക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ മോഷണവും പിടിച്ചുപറയുമൊക്കെ പതിവ് സംഭവങ്ങളാണ്. അത്തരമൊരു സാമൂഹിക അന്തരീക്ഷത്തില്‍ കളഞ്ഞുകിട്ടിയ പണം അവകാശികള്‍ക്ക് തിരികെ ലഭിക്കാന്‍ റെയില്‍വേ അധികൃതരെ ഏല്‍പിച്ച ഈ യുവാക്കളുടെ പ്രവര്‍ത്തി ശാഘനീയമാണെന്നും അത് സമൂഹം മാതൃകയാക്കേണ്ടതാണെന്നും സ്റ്റേഷന്‍മാസ്റ്റര്‍ സി.പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.