
കോട്ടയം: അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ചീഫ് വിപ്പിനെയും ഡി.വൈ.എസ്.പിയേയും തടഞ്ഞതിനാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്വമേധയാ കേസ് എടുത്തത്. കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. എഫ്.ഐ.ആര്. കോടതിയില്‍ സമര്‍പ്പിച്ചതായാണ് സൂചന.
നേരത്തെ, വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മന്ത്രിമാരായ ആര്.ബിന്ദുവും വി.എന്‍.വാസവനും വിദ്യാര്‍ഥികളും അധ്യാപകരും കോളേജ് മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആര്.ബിന്ദു ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ തള്ളിയാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി.
