വർക്കല: കരുതലും കൈത്താങ്ങും എന്ന പദ്ധതിയിൽ ഈ മാസം 16 ന് നടത്തുന്ന താലൂക്ക് തല അദാലത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. വർക്കല മുൻസിപ്പൽ ചെയർമാൻ അഡ്വ. കെ.എം. ലാജിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല തഹസീൽദാർ സജി. എസ്. എസ്. സ്വാഗതം പറഞ്ഞു .

താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാനായി കെ .എം ലാജി (നഗരസഭാ ചെയർമാൻ) യേയും , വൈസ് ചെയർമാനായി സ്മിത സുന്ദരേശനെയും (വർക്കല ബ്ലോക്ക് പ്രസിഡൻ്റ് ) , കൺവീനറായി സജി എസ് എസ് (തഹസിൽദാർ വർക്കല), ജോയിൻ്റ് കൺവീനർമാരായി – എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെയും, പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരെയും തെരെഞ്ഞെടുത്തു.
വർക്കല താലൂക്കിലെ അദാലത്ത് ഡിസംബർ 16ന് വർക്കല എസ് എൻ കോളേജിലാണ് നടക്കുന്നത്. കരുതലും കൈത്താങ്ങുമായി നടക്കുന്ന അദാലത്തിൽ 21 വിഷയങ്ങളിലായി ലഭിച്ചിട്ടുള്ള പരാതികളാണ് പരിഗണിക്കുന്നത്.
വർക്കല താലൂക്ക് അദാലത്ത് 16ന്
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ചിട്ടുള്ള താലൂക്ക് തല അദാലത്തുകൾ തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 9ന് ആരംഭിക്കും. മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലുകൾ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്. വർക്കല താലൂക്കിലെ അദാലത്ത് ഡിസംബർ 16ന് വർക്കല എസ് എൻ കോളേജിലാണ് നടക്കുന്നത്. കരുതലും കൈത്താങ്ങുമായി നടക്കുന്ന അദാലത്തിൽ 21 വിഷയങ്ങളിലായി ലഭിച്ചിട്ടുള്ള പരാതികളാണ് പരിഗണിക്കുന്നത്.