Breaking News

വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും വൻതോതിൽ അതിമാരകമയക്കുമരുന്ന് പിടികൂടി

ചിറയിൻകീഴ്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും വൻതോതിൽ അതിമാരകമയക്കുമരുന്ന് പിടികൂടി. മുടപുരം NES ബ്ലോക്കിന് സമീപത്തുള്ള വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന മയക്കുമരുന്നായ എം ഡി എം എ വൻതോതിൽ പിടിച്ചെടുത്തു. 127 ഗ്രാം എം ഡി എം എ ആണ് വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തത്

വെള്ളിയാഴ്ച രാത്രിയിൽ മുടപുരം എൻ ഇ എസ് ബ്ലോക്കിന് സമീപം ലഹരിമരുന്ന് ഉപയോഗിച്ച ശേഷം സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ശാർക്കര വില്ലേജിൽ പുതുക്കരി ദേവകൃപ വീട്ടിൽ വിഷ്ണുദാസിന്റെ മകൻ അഗാറസിനെ നാട്ടുകാർ തടഞ്ഞുവെച്ച് ചിറയിൻകീഴ് പോലീസിന് കൈമാറിയിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ അഗാറസിൻ്റെ മയക്കുമരുന്ന് വിതരണവും വിപണനവും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ കേന്ദ്രീകരിച്ചാണെന്നുള്ള ഞെട്ടിക്കുന്ന വിവരം പോലീസ് മനസ്സിലാക്കുന്നത്

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിയിലായ അഗാറസിന്റെ മയക്കുമരുന്ന് ശേഖരം സൂക്ഷിച്ചിരി ക്കുന്നത് പ്രായ പൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയുടെ വീട്ടിലാ ണെന്നു പോലീസ് മനസ്സിലാക്കി. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടുകൂടി ആ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിയമത്തെ അനുസരിക്കാ ത്തതും പ്രായപൂർത്തിയാകാത്തതുമായ കുട്ടിയെയും, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ മുടപുരം ഡീസന്റ് മുക്കിന് സമീപം ചരുവിള വീട്ടിൽ റയീസിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന 127 ഗ്രാം തൂക്കം വരുന്ന നിരോധിത മയക്കുമരുന്നായ എംഡി എം എ കണ്ടെടുക്കുകയായിരുന്നു. മയക്കുമരുന്ന് ശേഖരം വീട്ടിൽ സൂക്ഷിച്ചത് അഗാറാസിന്റെ കടുത്ത ഭീഷണിയെ തുടർന്നാണെ ന്നും ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് മറ്റ് വിദ്യാർത്ഥികളെ ഉപയോഗിച്ചാണെന്നും പിടിയിലായ വിദ്യാർത്ഥി കൾ പോലീസിനോട് പറഞ്ഞു .

ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് പിടിയിലായാൽ ഒന്നാം പ്രതിയായ അഗാറസിനു കടുത്ത ശിക്ഷ ലഭിക്കാതിരിക്കാനാണ് മയക്കുമരുന്ന് ശേഖരം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ സൂക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വീടുകളിൽ പരിശോധനയും അറസ്റ്റും ഉണ്ടാകുമെന്നു ചിറയിൻകീഴ് പോലീസ് അറിയിച്ചു .

സമീപകാലത്തായി പോലീസ് പിടികൂടിയ മയക്കുമരുന്ന് ശേഖരങ്ങളിൽ വലിയ തോതിലുള്ള ശേഖരമാണ് കണ്ടെടുത്തത് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് ആറ്റിങ്ങൽ എസ് പി മഞ്ജു ലാൽ നെർക്കോട്ടിക് ഡിവൈ എസ് പി പ്രദീപ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനീഷ് സബ്ഇൻസ്പെക്ടർമാരായ മനോരമ ഷജീർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാഷിം സിപിഒ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ജെ ജെ ആക്ട് പ്രകാരം ജുവനൈൽ ഹോമിലേക്കും , മറ്റു രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *