Breaking News

വര്‍ക്കലയില്‍ വാഹനാപകടം: അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

വര്‍ക്കല: വര്‍ക്കല കാപ്പിലില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് സൂചന. വര്‍ക്കലയില്‍നിന്നും പരവൂരിലേക്ക് പോയ സ്വക്രായ ബസും കൊല്ലത്തുനിന്ന് വര്‍ക്കലയിലേക്ക് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ അഖില്‍(22), വില്‍സണ്‍(36), ഷാനവാസ്(34) എന്നിവരെ പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ വില്‍സണ്‍ എന്നയാളിന്റെ പരിക്ക് ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ മറ്റ് രണ്ടുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം നടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *