Breaking News

ആറ്റിങ്ങലില്‍ വാഹനാപകടം; നവവധുവിന് ദാരുണാന്ത്യം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മാമം ദേശീയപാതയില്‍ നടന്ന വാഹനാപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. കൊല്ലം കൊട്ടറ മോലൂറ്റുവീട്ടില്‍ മുകുന്ദബാബുവിന്റെ മകള്‍ കൃപാ മുകുന്ദനാണ്(29) മരിച്ചത്. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ജിത്ത്(29) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം. തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി അഖില്‍ജിത്തും കൃപയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍ഭാഗത്ത് കണ്ടെയ്‌നര്‍ ലോറി വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ തലയിലൂടെ കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 21നായിരുന്നു കൃപയുടെയും അഖില്‍ജിത്തിന്റെയും വിവാഹം. കൊട്ടാരക്കര ബാര്‍ കൗണ്‍സിലിലെ അഭിഭാഷകയാണ് കൃപ. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *