Breaking News

ആറ്റിങ്ങല്‍ ഗവ.മോഡല്‍ വി.എച്ച്.എസ്.എസ് കലോത്സവം ഇന്ന് സമാപിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.മോഡല്‍ വി.എച്ച്.എസ് സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിച്ചു. സമാപന സമ്മേളനവും പ്രതിഭാ സംഗമവും 27ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിക്കുന്നത് നമുക്കെല്ലാംതന്നെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് നമ്മുടെ സംസ്ഥാന കലോത്സവം. ഇന്ന് നമ്മുടെ സാംസ്‌കാരികരംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിനില്‍ക്കുന്ന പല വ്യക്തിത്വങ്ങളും നമ്മുടെ കലോത്സവ വേദികളിലൂടെ ഈ രംഗത്തേക്ക് കടന്നുവന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരം കലോത്സവ വേദികളെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബിക അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സന്തോഷ്.എസ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഡോ.ബിനു.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.രാമു മുഖ്യാതിഥിയായി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.കുമാരി ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *