Breaking News

സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ച സ്ഥിരീകരിച്ച് പി.ജയരാജന്‍

പി.ജയരാജന്‍

കണ്ണൂര്‍: സിപിഎം-ആര്‍എസ്എസ് ചര്‍ച്ച സ്ഥിരീകരിച്ച് സി.പി.എം നേതാവ് പി.ജയരാജന്‍. ഫെയ്ബുക്കിലൂടെയാണ് ജയരാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ചര്‍ച്ച സി.പി.എം-ആര്‍.എസ്.എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന പ്രചാരണം അദ്ദേഹം തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് കണ്ണൂരില്‍ യോഗം കൂടിയത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതിന് മുന്‍പും ശേഷവും നടന്നിട്ടുണ്ട്. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്നധ്രുവങ്ങളിലാണ് സി.പി.എമ്മും ആര്‍.എസ്.എസും. അതിപ്പോഴും നില നില്‍ക്കുന്നു.
നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടുകൊണ്ടുളള പാര്‍ട്ടി നിലപാടിനെ സി.പി.എം-ആര്‍.എസ്.എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. നേരത്തെ, ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം നേതാവ് എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *