Breaking News

സി.എ.ജി റിപ്പോര്‍ട്ട് സഭ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രമേയം

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് സഭ നിരാകരിക്കുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രമേയത്തിന് നോട്ടീസ് നല്‍കി. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് ഏകപക്ഷീയമായി തയാറാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള പല പരാമര്‍ശങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പ്രമേയത്തില്‍ പറയുന്നു.
കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണ്. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് സി.എ.ജിക്ക് വ്യക്തമായ ധാരണയില്ല-പ്രമേയത്തില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *