
കിളിമാനൂർ: മുൻ ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി. സത്യന്റെയും ഡോ. ലീന തോമസിന്റെയും മകൻ ബോബിയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തട്ടത്തുമലയിലെ ബോബി മെമ്മോറിയൽ ബഡ്സ് സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ എസ്.വി. ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സത്യശീലൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. സത്യൻ, ഡോ. ലീന തോമസ്, വൈസ് പ്രസിഡന്റ് ജി.എൽ. അജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. ബിന്ദു, പി. ലീന, അസിസ്റ്റന്റ് സെക്രട്ടറി ബോബി എസ്., പൊതുപ്രവർത്തകരായ വല്ലൂർ ആർ. രാജീവ്, എസ്. സിബി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ഗ്രാമപഞ്ചായത്ത് ചെമ്പകശ്ശേരി വാർഡ് അംഗം അഡ്വ. ആകാശ് എസ്. തട്ടത്തുമല സ്വാഗതവും ബഡ്സ് സ്കൂൾ അധ്യാപിക ജെ. ആശ നന്ദിയും രേഖപ്പെടുത്തി. ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മുൻ എം.എൽ.എ അഡ്വ. ബി. സത്യന്റെ മകൻ ബോബിയുടെ സ്മരണാർത്ഥമാണ് ബോബി മെമ്മോറിയൽ ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. അഡ്വ. ബി. സത്യൻ എം.എൽ.എയായിരുന്ന കാലത്ത് മണ്ഡലം വികസന ഫണ്ടിൽ നിന്ന് മൂന്ന് വർഷം തുടർച്ചയായി തുക അനുവദിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുകയും സ്ഥാപനത്തെ മാതൃകാ ബഡ്സ് സ്കൂളായി വികസിപ്പിക്കുകയും ചെയ്തിരുന്നു.
മകന്റെ വേർപാടിന് ശേഷം ഓരോ വർഷവും ജൂൺ 22-ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പതിവും കുടുംബം തുടരുന്നുണ്ട്.ബോബിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ അനുസ്മരണ പരിപാടിയും നടന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …