Breaking News

വെട്ടൂർ വലയന്റകുഴി എൽ.പി. സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണത്തിന് തുടക്കം

വെട്ടൂർ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വലയന്റകുഴി എൽ.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജി എസ് നിർവഹിച്ചു.

സ്കൂൾ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയും അവരുടെ ആരോഗ്യവും പഠനശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീല, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സലീം എം.എച്ച്, വാർഡ് മെമ്പർ സനിൽ സലിം, അധ്യാപകർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കും സഹായകമായ പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *