Breaking News

കണിയാപുരം ബി.ആര്‍.സി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: സമഗ്ര ശിക്ഷാ കേരളവും പെതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ കേള്‍വി പരിമിതിയും ശരീരിക പരിമിതിയുമുള്ള കുട്ടികളാണ് പങ്കെടുത്തത്.

കണിയാപുരം സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ എച്ച്.ഐ, ഒ.എച്ച് വിഭാഗങ്ങളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഭിന്നശേഷി കുട്ടികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പിന്റെ ഭാഗമായി നല്‍കി. സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ വിവരശേഖരണവും ക്യാമ്പില്‍ നടത്തി.

എച്ച്.ഐ ക്യാമ്പിന് ആറ്റിങ്ങല്‍ താലൂക് ആശുപത്രിയിലെ ഡോ.പ്രവീണും ഒ.എച്ച് ക്യാമ്പിന് പേരൂര്‍ക്കട മോഡല്‍ ആശുപത്രിയിലെ ഡോ.എന്‍.എസ്.സിന്ധുജയും നല്‍കി. സൂപ്രണ്ട് ഡോ.പ്രീത സോമന്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബി.പി.സി ഡോ.ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍, മഞ്ജുഷ, മധുസൂദന കുറുപ്പ്, ദിനേശ് സി.എസ്, ജയലത, ബിന്ദു.വി.എസ്, ഷഹീന, രമാദേവി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *