Breaking News

വർക്കല ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വർക്കല: വർക്കല ക്ഷേത്രക്കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ചിറയിൻകീഴ് അഴൂർ പി.ഒ ചേമ്പുംമൂല ആഷിയാനയിൽ താമസിക്കുന്ന ചന്തൻ.എസ് (44) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വർക്കല ഫയർഫോഴ്സ് സംഘം മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അച്‌ഛൻ: ശിവദാസൻ, അമ്മ:സരോജിനി.സഹോദരങ്ങൾ: ചിന്താമണി, കിഷോർ സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം തുടരുകയാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *