Breaking News

മന്ത്രിയായതിന് പിന്നാലെ ശിവഗിരി മഠം സന്ദർശിച്ച് ബിന്ദു കൃഷ്ണ

വർക്കല (ശിവഗിരി): മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിച്ചു. ഗസ്റ്റ് ഹൗസിൽ എത്തിയ മന്ത്രിയെ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് മന്ത്രി ശിവഗിരി മഠത്തിലെ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.

മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ കാൽതൊട്ട് വണങ്ങിയ ശേഷം ശുഭംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരുമായി ആശയവിനിമയം നടത്തി. സ്വാമി സച്ചിദാനന്ദ മന്ത്രി ബിന്ദു കൃഷ്ണയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ശേഷം ഗുരുദേവന്റെ മഹാസമാധിയിലെത്തി മന്ത്രി പ്രാർത്ഥനയും പ്രത്യേക പുഷ്പാർച്ചനയും നടത്തി. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സന്യാസിമാരും മന്ത്രിയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *