Breaking News

വള്ളം മുങ്ങി പോലീസുകാരന്റെ മരണം: വേദനയിലും കർമനിരതരായി പോലീസ് സേന

വർക്കല:കൊലക്കേസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ട് സഹപ്രവർത്തകന്റെ ജീവൻ പൊലിഞ്ഞതിന്റെ നൊമ്പരത്തിലാണ് പോലീസ് സേന.

ഒട്ടകം രാജേഷുൾപ്പെടുന്ന സംഘം 11-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പോത്തൻകോട് കല്ലൂരിലുള്ള വീടിനുള്ളിലിട്ട് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത അക്രമികൾ അതുമായി ബൈക്കിൽക്കയറി അരക്കിലോമീറ്റർ സഞ്ചരിച്ച് റോഡിൽ വലിച്ചെറിയുകയായിരുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിൽ ഇനി പിടികിട്ടാനുള്ളത് ഒട്ടകം രാജേഷിനെ മാത്രമാണ്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് പത്ത് പ്രതികളെയും പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തി അറസ്റ്റു ചെയ്തിരുന്നു. എന്നാൽ രാജേഷിനെ കണ്ടെത്താനാ യിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ പോലീസ് സേന മുഴുവൻ ഇയാൾക്കായുള്ള അന്വേഷണത്തിലാണ്. കിട്ടാവുന്ന എല്ലാവിവരങ്ങളും പിന്തുടർന്ന് പരിശോധനകൾ നടത്തുന്നതിനിട യിലാണ് അഞ്ചുതെങ്ങ് വക്കം മേഖലയിൽ ഒട്ടകം രാജേഷെത്തി യതായി പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് വർക്കല സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തിൽപ്പെട്ടത്.

ബാലു പോയത് എസ്.ഐ. സ്വപ്നം കൈയെത്തും ദൂരത്തെത്തിയപ്പോൾ

അമ്പലപ്പുഴ : ശനിയാഴ്ച ഉച്ചയ്ക്കു ടെലിവിഷൻ വാർത്തകളിലൂടെയാണു ജന്മനാട്ടിൽ ബാലുവിന്റെ വേർപാട് അറിയുന്നത്. പുന്നപ്ര സ്വദേശി ബാലു അപകടത്തിൽപ്പെട്ടു വെന്നായിരുന്നു ആദ്യവിവരം. മരിച്ചതു നാടിന്റെ പ്രിയപുത്രൻ തന്നെയെന്നു നാട്ടുകാർക്കു വൈകാതെ മനസ്സിലായി.

മതിലിനുപുറത്തു പകച്ചുനിന്നവർ ആലിശ്ശേരിൽ വീട്ടിൽ നിന്നു യർന്ന കൂട്ടനിലവിളി കേട്ടാണ് അകത്തേക്കോടിയെത്തിയത്. തിരുവനന്തപുരത്തുനിന്ന്‌ ബാലുവിന്റെ സഹപ്രവർത്തകരാണു വീട്ടിൽ വിളിച്ചു വിവരം പറഞ്ഞത്. നിയന്ത്രണംവിട്ടു പൊട്ടിക്കര യുന്ന അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുന്നിൽ വിറങ്ങലിച്ചുനിൽക്കാനേ അവർക്കായുള്ളൂ. വൈകാതെ അച്ഛൻ സുരേഷും ബന്ധുക്കളും തിരുവന്തപുരത്തേക്കുതിരിച്ചു. നാട്ടുകാരും സുഹൃത്തുക്കളും പിന്നാലെപോയി.

ജനുവരിയിൽ പോലീസ് സേനയിൽ ചേർന്ന ബാലു സെപ്റ്റംബറി ലാണു പരിശീലനം പൂർത്തിയാക്കിയത്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടായിരുന്നു നിയമനം. ധനതത്ത്വശാസ്ത്രത്തിൽ ബിരുദവും ബി ടെക്കും യോഗ്യതയുള്ള ബാലുവിന് എസ്.ഐ. ആകാനായിരുന്നു മോഹം.

ഡൽഹി പോലീസിൽ എസ്.ഐ. തസ്തികയിലേക്കു യോഗ്യത നേടി പരിശോധന കഴിഞ്ഞുനിൽക്കുമ്പോഴാണ് ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ ജീവൻ പൊലിഞ്ഞത്. പോലീസ് ക്യാമ്പിൽ താമസിക്കുന്ന ബാലു ഒരുമാസം മുൻപാണ് വീട്ടിലെത്തി മടങ്ങി യത്. പ്ലസ്ടു വരെ പുന്നപ്ര സെയ്ന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. പത്തനാപുരം മുസലിയാർ കോളേജിൽനിന്നാണ് സിവിൽ എൻജിനിയറിങ് ബിരുദം നേടിയത്.

നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായിരുന്ന ബാലു പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ പ്രധാനപ്രവർത്ത കനായിരുന്നു. കരസേനയിൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സുബേദാറായി വിരമിച്ചയാളാണ് അച്ഛൻ ഡി. സുരേഷ്. അമ്മ അനിലാദാസ് (രാജി) റിട്ട. തഹസിൽദാറാണ്. അനുജൻ ബിനു ബിരുദവിദ്യാർഥിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *