Breaking News

ബി.ജെ.പി താല്‍പര്യം തുറന്നുപറഞ്ഞ് മുന്‍ തൃണമൂല്‍ എം.പി

ദിനേശ് ത്രിവേദി

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേരാനുള്ള താല്‍പര്യം തുറന്നുപറഞ്ഞ് മുന്‍ റെയില്‍വേ മന്ത്രിയും മുന്‍ തൃണമൂല്‍ എം.പിയുമായ ദിനേശ് ത്രിവേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെ ബി.ജെ.പിയിലുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ബി.ജെ.പിയില്‍ ചേരാന്‍ എനിക്ക് പ്രത്യേക ക്ഷണം ആവശ്യമില്ല. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ത്രിവേദി പറഞ്ഞു.
‘രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന ബി.ജെ.പിയെ രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, താന്‍കൂടി ചേര്‍ന്ന് സ്ഥാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് കോര്‍പറേറ്റുകളുടെ പക്ഷം ചേര്‍ന്നിരിക്കുന്നു. 5000രൂപ ചെലവാക്കി ഡല്‍ഹിയിലെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഒരു കാലം തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന കോര്‍പറേറ്റുകള്‍ക്ക് ദല്ലാള്‍ പണിചെയ്ത് അതേ പാര്‍ട്ടി സ്വ്ന്തം ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു. കോടികളുടെ ധൂര്‍ത്ത് നടത്തിയിട്ട് സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നത് അപഹാസ്യമാണ്’-ത്രിവേദി പറഞ്ഞു
2019- െതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദിനേശ് ത്രിവേദി രാജ്യസഭാ എം.പിയായത്. കഴിഞ്ഞ ദിവസമാണ് ത്രിവേദി അതിനാടകീയമായി തന്റെ രാജി പ്രഖ്യാപിച്ചത്. ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍ മനംമടുത്ത് രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹം അതേക്കുറിച്ച് പ്രതികരിച്ചത്. തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ത്രിവേദിയുടെ രാജിയും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തെറ്റില്ലായെന്ന പ്രസ്താവനയും.

Related posts

Leave a Reply

Your email address will not be published. Required fields are marked *